Kozhikottukaar

കോഴിക്കോട് എന്നത് ഒരു നാട് മാത്രമല്ല! ആതൊരു ഒന്നൊന്നര സ... (more)

Share this Channel

About this Channel

  • 122 viewer minutes

കോഴിക്കോട് എന്നത് ഒരു നാട് മാത്രമല്ല! ആതൊരു ഒന്നൊന്നര സംഭവം കൂടിയാണ്. കോയിക്കോട് ബാസക്കുള്ള മയനയും മൊഞ്ചും ബേറെ എവുടത്ത സംസാരത്തിനാ ഉള്ളത് കൂറേ? ആരു എപ്പോൾ കേറി വന്നാലും ഒരരക്ലാസ് പാൽച്ചായയും ഒരു കണ്ടം ചട്ടിപത്തിരീം വെളമ്പാൻ പായാത്ത കോയിക്കോട്ടാരനുണ്ടോ ഈ കോയിക്കോട്ട് അങ്ങാടീല്? മുട്ടായി തെരു കത്തിയമരുമ്പം സൊന്തം പീടിയന്റെ തീ കെടുത്താൻ ഔക്കറും സസിയും ഉണ്ടാകും എന്ന ഉറപ്പില് ജോണേട്ടന്റെ പീടിയക്ക് വെള്ളം ഒയിക്കാൻ പായാനുള്ള മനസ്സുണ്ട് കോയിക്കോട്ടാർക്ക്. “ദാ നോക്കീ” എന്നു പറയുമ്പോൾ നോക്കാനും സഹായിക്കാനും' ഒന്നുമില്ലെങ്കില് അഭിപ്രായം പറയാനും അതുമില്ലെങ്കില് തൊള്ളേം പൊളിച്ച് നോക്കി നിക്കാനും കോയിക്കോട്ടാരുണ്ട്! കോയിക്കോട്ടിന്റെയും കോഴിക്കോട്ടാരുടെ മെഹബും പായാരോം പറഞ്ഞാ തീരൂല!അപ്പോൾ പിന്നെ ഈ ഗ്രൂപ്പ്... കോഴിക്കോടിനും അവിടെയുള്ള തങ്കം പോലുള്ള മൻസ്യമാർക്കും, ബലാലുകൾക്കും, ഇബിലീസുകൽക്കും, ചാത്തന്മാർക്കും വേണ്ടി. എന്തും പറയാനും, ചർച്ച ചെയ്യാനും, സൊറക്കാനും, വെറുതെ വന്നു വായി നോക്കാനും, ചായകുടിക്കാനും വേണ്ടി ഒരു ജങ്ഷൻ. ഒരു പോലീസും പട്ടാളോം അടിച്ചോടിക്കാതെ, ഒരാളും കല്ലെറിയാതെ , കൂട്ടം കൂടി ആക്രമിക്കാതെ ഇങ്ങക്ക് ഇവിടെ പാട്ടും പാറ്റി നടക്കാം! മുട്ടായി തെരൂലും, കടപ്പറത്തും തൊള്ളയും കാട്ടി നിന്നോർക്കും, രഹ്മത്തിലെ ബീഫ് ബിരിയാനി തിന്നാൻ ജോലിയും പഠിപ്പും ഒഴിവാക്കി വന്നിരുന്ന മഹാത്മാക്കൾക്കു വേണ്ടിയും, “മലയാലം” അല്ലാണ്ട് നല്ല അസ്സലു ബിടുബായിത്തം പറയുന്ന സെയ്ത്താന്മാർക്കും, മാനാഞ്ചിറയിലെ പുല്ലിൽ കിടന്നു ആകാശം നോക്കി കടല കൊറിച്ച് സ്വപ്നം കണ്ടവർക്കും വേണ്ടി: കോഴിക്കോട്ടുകാർ!n.b: മേൽ പറഞ്ഞ ലിസ്ടിൽ പെടാത്തവർ, ടോക്കെണെടുത്ത് പേരു രെജിസ്റ്റർ ചെയ്യണമെന്ന് നമുക്ക് യാതൊരു നിർബന്ധവുമില്ല! ഇങ്ങള് ആദ്യം കുത്തിരിക്കീ എന്നിട്ട് നമുക്ക് ചായ കുടിച്ച് ബാക്കി നോക്കാം!

There are no videos in the library at this time.